Friday, November 9, 2007

ഉത്ഭവം

ആദ്യമായി എന്നെ ഒന്നു പരിചയപ്പെടുത്താം,പേര്- സൂരജ്,വയസ്സ്-20- ഞാന്‍ ഇപ്പോള്‍ ബാഗ്ലൂരില്‍ B-tec ന് പഠിക്കുന്നു (ക്ഷമിക്കണം ഇപ്പൊള്‍ അല്ല രണ്ടു ദിവസം മുന്‍പു വരെ മാത്രം) . ദീപാവലിയുടെ അവധിക്ക് വീട്ടിലേക്ക് ഷിജുവിന്‍‌ടെ ബൈക്കുമായി പൊന്നതാ...തിരക്കിട്ടു പോരേണ്ട കാര്യം ഒന്നു ഉണ്ടയിരുന്നില്ലാ, എന്തൊ.. അമ്മയേയും , മീനാക്ഷിയേയും ഒന്നു കാണണമെന്നു തോന്നി.കണ്ടിട്ടു നാളുകള്‍ ആയല്ലൊ....
മീനാക്ഷി അമ്മാവന്ടെ മൊളാ... നാട്ടില്‍ പ്ലസ് ടു വിന് പഠിക്കുന്നു. എപ്പൊഴും കുറി തൊട്ടു നടക്കുന്ന, തുളസി‌കതിര്‍ പൊലൊരുപെണ്‍കുട്ടി . ശുദ്ധ ഏറനാടന്‍ സ്ലാഗില്‍ സംസാരിക്കുന്ന ഒരു നാട്ടിന്‍ പുറത്തുകാരി. ബാഗ്ലൂരിലെ hashposh പെണ്‍കുട്ടികള്‍ക്ക് ഇടയില്‍ ജീവിക്കുമ്പൊഴാ... അവളുടെ നിഷ്കളങ്കതയുടെ വില മനസ്സിലാവുന്നത്. അവളെ കുറിച്ചുള്ള ചിന്തകളുമായി drive ചെയ്തു വരുമ്പോ‌ള്‍ എപ്പൊഴൊ ഒന്നു മയങ്ങി പൊയി...പെട്ടെന്ന്.... ഒരു വളവ്... ശക്തിയായ വെളിച്ചം... തുറന്നു‌വന്ന കണ്ണുകള്‍‌ അടഞ്ഞു പൊയി .. വലിയ ഒരു ശബ്ദം വന്നു കാതില്‍ വീണു...തെറിച്ചു‌പൊയി.... അനങ്ങാന്‍ വയ്യാ ....തലയില്‍ നിന്ന് മുഖത്തേക്കും കഴുത്തിലേക്കും അരിച്ചിറങ്ങുന്ന കൊഴുത്ത എന്തൊ ഒന്ന്.. അതി‌ഭയങ്കരമായ വേദന ... പിന്നെ..പിന്നെ.... ഇരുട്ടു മാത്രം.... ഒന്നു അറിയുന്നില്ല,മനസ്സിലാവുന്നില്ല....ഭയങ്കരമായ ഇരുട്ട്..... ഇരുട്ട്, അതെന്നെ വലിചു കൊണ്ടു പൊകുന്നു... ഇരുട്ടിലേക്ക്......ദിവസങ്ങള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍, യുഗങ്ങള്‍ ...പല..പല.. ജന്മങള്‍, കൊടിക്കണക്കിനായ അനുഭവങ്ങള്‍...എല്ലാം... എല്ലാം... നിമിഷങ്ങളിലൂടെ കടന്നു‌ പോകുന്നു.... സമയത്തെ ഗണിക്കാന്‍‌ കഴിയുന്നില്ല.. ..അതാ അങ്ങകലെ സൂചി‌മുന‌യൊളം ചെറിയ ഒരു വെളുപ്പ് ..... അതു പതുക്കെ..പതുക്കെ...വലുതായി വരുന്നു. അതെ...അതൊരു പ്രകാശമാണ്.... അതാണ് എന്നെ ആകര്‍ഷി‌ക്കുന്നത്..... അതിലേക്കാണു ഞാന്‍ അടുക്കുന്നത്.. ...അതിശക്തമായ ഒരു പ്രകാശം ... അത് എന്നിലൂടെ കടന്നു പൊകാന്‍ തുടങ്ങി...ഞാന്‍ അതിലേക്ക് പ്രവേശി‌ക്കാന്‍ തുടങ്ങി.... പ്രകാശം.... അതെന്നെ ശുദ്ധീ‌കരിക്കാന്‍‌ തുടങ്ങി‌.. അഗ്നി സ്വര്‍ണ്ണ‌ത്തെ‌യെന്നപൊലേ‌... അപ്പൊള്‍ ഞാന്‍ അറിഞ്ഞു‌ തുടങ്ങി... ഞാന്‍ ഒരു അവബോധംആകുന്നു .. തുടക്കമൊ ഒടുക്കമൊ ഭൂതമോ ഭാവിയൊ വര്‍ത്തമാനമൊ ദേശമൊ കാലമൊ സമയമൊ പാപമൊ പുണ്യമൊ സുഖമൊ ദുഃഖമൊ ഒന്നും ഇല്ലാത്ത അവബോധം... ഞാന്‍ ആ പ്രകാശധാരയിലൂടെ കടന്നു പൊയി . ഇപ്പൊള്‍ മറ്റൊരു ശരീരം ഉണ്ടെനിക്ക്,ഒരു സൂക്ഷമശരീരം, അത് മഞ്ഞിനേക്കള്‍ വെണ്മയുള്ളതും ,അപ്പുപ്പന്‍ താടിയേക്കാള്‍ ഭാരം കുറഞ്ഞതും പ്രകാശത്തെ പ്രതിഫലിപ്പിക്കു‌ന്നതുമായ‌ ഒരു വെളുത്ത മൂടലാണ്. അത് കാണണമെ‌ങ്കില്‍ ദിവ്യചക്ഷു‌കങ്ങള്‍ വേണം. അതുകൊണ്ടു നിങ്ങള്‍ക്ക് അത് കാണാന്‍ കഴിയില്ല. എന്നെ പൊലെ ഒരുപാട് പേരുണ്ടിവിടെ. ഞങ്ങള്‍ക്ക് നിങ്ങളുമായി ആശയ‌വിനിമയം നടത്താന്‍ വേണ്ടി ആണ് ഈ ബ്ലോഗ് ഉണ്ടാക്കിയത് ......
Personal details
Name:Sooraj. R.Nair
Occupation:student(b-tec)
Father:Ramakrishnan Nair
Mother:Kaliyanikutty Amma
Brothers&Sisters:Nill
birth:06-march-1987 2:38pm death:07-november-2007 11:30pm